Section

malabari-logo-mobile

മോഷ്ടിച്ച മൊബൈലിന്റെ ലോക്കു തുറക്കാന്‍ കൊടുത്തത് ഉടമസ്ഥന്!! രക്ഷപ്പെടാന്‍ ഓടിക്കയറിയതോ പോലീസ് സ്‌റ്റേഷനില്‍

HIGHLIGHTS : തിരൂരങ്ങാടി : മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനെത്തിയ മോഷ്ടാവിന് പറ്റിയ അക്കിടി അയാളെ തന്നെ കുടുക്കി. തിരൂരങ്ങാടിയിലാണ് മൊബൈല്‍ മോഷ്ടിച്ചു കടന്ന...

തിരൂരങ്ങാടി : മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനെത്തിയ മോഷ്ടാവിന് പറ്റിയ അക്കിടി അയാളെ തന്നെ കുടുക്കി. തിരൂരങ്ങാടിയിലാണ് മൊബൈല്‍ മോഷ്ടിച്ചു കടന്നുകളഞ്ഞയാള്‍ നാടകീയമായി രംഗങ്ങള്‍ക്കൊടുവില്‍ പിടിയിലായത്.

സംഭവം നടന്നതിങ്ങനെ.
കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബീഹാര്‍ സ്വദേശി ഇസ്രീയീലിന്റെ മൊബൈല്‍ഫോണും വാച്ചും നാലായിരം രൂപയും കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് പോലീസില്‍ പരാതിപ്പെടാന്‍ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി മൊബൈല്‍ വാങ്ങിയ ചെമ്മാട്ടെ ന്യു ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പിലെത്തിയതായിരുന്നു. ഇതേ സമയത്ത് മൊബൈലിന്റെ ലോക്ക് തുറക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ച് തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി നബീലും അവിടെയെത്തി. സ്വന്തം മൊബൈലിന്റെ ലോക്ക് തുറക്കാനറിയില്ലേ എന്ന് കടയുടമ ചോദിച്ചപ്പോള്‍ കുട്ടികള്‍ ലോക്കാക്കിയതാണെന്നായിരുന്നു നബീലിന്റെ മറുപടി.

sameeksha-malabarinews

ഈ സമയത്ത് സംശയം തോന്നിയ ഇസ്രായീല്‍ മൊബൈല്‍ വാങ്ങി സീക്രട്ട് നമ്പര്‍ ഉപയോഗിച്ച് ലോക്ക് തുറന്നതോടെ ഇത് തന്റെ നഷ്ടപ്പെട്ട ഫോണ്‍തന്നെയണെന്ന് മനസ്സിലാക്കി.
ഇതേ തുടര്‍ന്ന് കടയുടമ യുവാവിനെ ചോദ്യംചെയതപ്പോള്‍ താന്‍ ഇത് കൊടഞ്ഞിയിലെ ഉത്സവസ്ഥലത്ത് ചീട്ടുകളിക്കാരില്‍ നിന്ന അയ്യായിരം രൂപകൊടുത്ത് വാങ്ങിയതാണെന്നും ആ പണം തന്നാല്‍ ഫോണ്‍ തിരികെ തരാമെന്നു പറഞ്ഞു. ഇത് കടയുടമ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് തനിക്ക് ഫോണ്‍ തന്നയാളെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കില്‍ കയറ്റികൊണ്ടുപോയ നബീല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാളെ തള്ളിയിട്ട് കടന്നുകളയുകായിരുന്നു.

സഭവമറിഞ്ഞ് ഇസ്രായില്‍ ജോലിചെയ്യുന്ന ചകരിമില്‍ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ നബീലിനെ കടയുടെ പരിസരത്ത് കണ്ടു. ഇയാളെ പിടികൂടാനായി നാട്ടുകാര്‍ പിറകെ ഓടിയതോടെ നബീല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!