Section

malabari-logo-mobile

വീട്ടില്‍ കയറ്റണമെന്ന് ആവിശ്യപ്പെട്ട് കനകദുര്‍ഗ്ഗ കോടതിയില്‍

HIGHLIGHTS : പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തുള്ള തന്റെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കനകദുര്‍ഗ്ഗ കോടതിയെ സമീപിച്ചു. പെരിന്തല്‍മണ്ണ കോടതിയ...

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തുള്ള തന്റെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കനകദുര്‍ഗ്ഗ കോടതിയെ സമീപിച്ചു. പെരിന്തല്‍മണ്ണ കോടതിയിലാണ് കനകദുര്‍ഗ്ഗ ഹര്‍ജിനല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍്ട്ട്.

ശബരിമലദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ കനകദുര്‍ഗ്ഗ ഇവിടെ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഭര്‍തൃമാതാവായ സുമതിയമ്മയടക്കമുള്ളവര്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു.

sameeksha-malabarinews

വീട്ടില്‍ കയറാന്‍ കഴിയാതായ കനകദുര്‍ഗ്ഗ ഇപ്പോള്‍ സഖി വണ്‍സ്‌റ്റോപ്പ് സംരക്ഷണകേന്ദ്രത്തിലാണ്. സംരക്ഷണകേന്ദ്രത്തിന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ കനകദുര്‍ഗ്ഗയെ വീട്ടില്‍കയറാന്‍ അനുവദിക്കരുതെന്ന് ആവിശ്യപ്പെട്ട് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!