മഞ്ചേരിയില്‍ ഒമ്പതാംക്ലാസ്സുകാരനെ ലൈംഗികപീഡനത്തിനിരയാക്കി: എട്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി : ഒമ്പതാം ക്ലാസുകാരനായ 14കാരനെ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തില്‍ 8 പേരെ മഞ്ചേരി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മഞ്ചേരി പുല്ലാരപ്പറമ്പ് സ്വദേശികളായ മുഹമ്മദ്, മുഹമ്മദ് ഹനീഫ, പുക്കൊളത്തൂര്‍ സ്വദേശികളായ അബ്ദുല്‍ഗഫൂര്‍, അഫാന്‍, മുഹമ്മദ് ഹനീഫ, സജീറലി, ഷറഫുദ്ധീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഈ ആണ്‍കുട്ടി പഠനത്തില്‍ പിറകോട്ട് പോയതോടെ കൗണ്‍സിലങ്ങിന് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് ലൈനിനോട് കുട്ടി തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം പറയുന്നത്. 2017ല്‍ ഒരു ബന്ധുവിന്റെ വിവാഹത്തലേന്ന് രാത്രിയിലാണ് കുട്ടി ആദ്യമായി പീഡിപ്പക്കപ്പെട്ടത്. പിടിയിലായ പ്രതികള്‍ സുഹൃത്തുക്കളാണ്. ചൈല്‍ഡ്‌ലൈനാണ് പോലീസിന് വിവരം നല്‍കിയത്.
അറസ്റ്റിലായവരില്‍ 22 വയസ്സുകാരന്‍ മുതല്‍ 53 വയസ്സുള്ള മധ്യവയ്‌സക്കന്‍ വരെ ഉള്‍പ്പെടുന്നുണ്ട്‌

Share news
error: Content is protected !!
Scroll to Top