Section

malabari-logo-mobile

കൈക്കൂലി വാങ്ങിക്കുന്നതിനിടെ ആതവനാട് ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍:  കെട്ടിടനിര്‍മ്മാണത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയറെ മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്...

കോട്ടക്കല്‍:  കെട്ടിടനിര്‍മ്മാണത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയറെ മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആതവനാട് സ്വദേശി നാസറിന്റെ പരാതിയിലാണ് ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറായ ചെലൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ വിജിലന്‍സിന്റെ പിടിയിലായത്. താത്ക്കാലിക ജീവനക്കാരനായ ഇയാള്‍ രണ്ടുവര്‍ഷമായി ഇവിടെ ജോലിനോക്കിവരികയാണ്. കെട്ടിടനിര്‍മ്മാണത്തിനായി അനുമതിക്കായി നിരവധി തവണ ഇയാളെ സമീപിച്ചെങ്കിലും ഇല്ലാത്ത സാങ്കേതികത്തം പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നത്രെ. പിന്നീട് പണം ആവിശ്യപ്പെട്ടതോടെ നാസര്‍ വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന് ബോധ്യമായി.

തുടര്‍ന്ന് ഇന്ന് വിജലന്‍സ് നല്‍കിയ പൗഡറിട്ട പണം നാസര്‍ ഓഫീസിലെത്തി വൈകീട്ട് അഞ്ചുമണിയോടെ ഓവര്‍സിയര്‍ക്ക് കൈമാറി. പിന്നാലെയെത്തിയ മലപ്പുറം
വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും ഇയാളുടെ പക്കല്‍ നിന്നും ഈ നോട്ടുകണ്ടെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

sameeksha-malabarinews

ഇയാളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. കുടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം നാളെ അബ്ദുല്‍ നാസറിനെ കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!