ചമ്രവട്ടം പാലത്തില്‍ അമിത വേഗതയില്‍ ദിശമാറി വന്ന കാര്‍ മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്തു

മൂന്ന് പേര്‍ക്ക് പരിക്ക്
കാര്‍ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു
ചമ്രവട്ടം: ചമ്രവട്ടം പാലത്തില്‍ അമിതവേഗതയില്‍ ദിശമാറി വന്ന കാര്‍ മൂന്ന് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
നരിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന KL 40 E-2626 മാരുതി കാര്‍ ആണ് അപകടങ്ങള്‍ സൃഷടിച്ചത്

കാവിലക്കാട് ഭാഗത്ത് നിന്ന് ഗര്‍ഭിണിയുമായി എടപ്പാള്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ടവേരയിലാണ് ആദ്യം മാരുതി കാര്‍ ഇടിച്ചത്. തുടര്‍ന്ന് പുറകിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനത്തിന്നും ഇടിയില്‍ കേടുപാടുകള്‍ പറ്റി. അപകടത്തില്‍പെട്ട ടവേര റോഡില്‍ കിടന്ന് ഒരു തവണ വട്ടംകറങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45യോടെയാണ് അപകടം നടന്നത്.

ടവേരയിലുണ്ടായിരുന്ന ഗര്‍ഭിണിക്കും, കുട്ടിക്കും, വഴിയാത്രക്കാരനായ ബംഗാളി യുവാവിനുമാണ് പരിക്കേറ്റത്.

അപകടം വരുത്തിയ കാര്‍ ഒരു വക്കീലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറയുന്നു. അപകടം വരുത്തിയ കാറിലുള്ളവര്‍ മദ്യലഹരിയിലായിരുന്നെന്നും അപകടം നടന്ന ഉടനെ കാറില്‍ നിന്ന് നാലു പേര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു.

Related Articles