തിരൂരങ്ങാടിയില്‍ നിയന്ത്രണംവിട്ട ലോറി വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി

 

തിരൂരങ്ങാടി:  ദേശീയപാതയില്‍ കക്കാട് കരിമ്പിലില്‍ നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. പട്ടാമ്പിയില്‍ നിന്നും കോഴിക്കോട്ടേക്ക് വൈക്കോലും ആയി പോകുന്ന മിനിലോറി ആണ് മറിഞ്ഞത്.
വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം ലോറിയിലെ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു അപകടത്തില്‍
സമീപത്തെ വീടിന്റെ മതിലും കിണറിന്റെ ആള്‍മറയും തകര്‍ന്നിട്ടുണ്ട്
ഈ സമയത്ത് ഇവിടെ റോഡരികില്‍ കാല്‍നടയാത്രക്കാര്‍ ഇല്ലാത്തതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഹൈവേ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top