പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. പ്രിയങ്ക ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാലിനെയും നിയമിച്ചു.

പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ജ്യോതിരാജ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്.

പ്രിയങ്ക ഗാന്ധിയുടെ വരവോടെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Share news
error: Content is protected !!
Scroll to Top