തിരൂര്‍: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും, നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയില്‍ തിരൂരില്‍നിന്നും താനൂരില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു.
തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് രാണ്ടാഴ്ചയിലേറ പഴക്കമുള്ള 45 കിലോ മത്സ്യം പിടകൂടിയത്. രണ്ട് കടകളില്‍ നിന്നായി രണ്ട് പെട്ടി മത്സ്യമാണ് പിടികൂടിയത്. കടഉടമകള്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താനൂരിന്റെ വിവിധ മേഖലകളില്‍ പരിശോധന നടത്തിതില്‍ താനൂര്‍ chf ഫിഷറീസ് എന്ന സ്ഥാപനത്തില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ സൂക്ഷി്ച്ചിരുന്ന 40 കിലോയോളം വരുന്ന ചൂര മീന്‍ അഴുകിയ നിലയില്‍ കണ്ടതിനാല്‍ പിടിച്ചെടുത്തു നശിപ്പിച്ചു.കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി എടുക്കുമെന്ന് ഉദ്യോഗ്‌സഥര്‍ അറിയിച്ചു.
പരിശോധനക്ക് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുള്‍ റഷീദ് പി, അരുണ്കുമാര്‍ വി എസ്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ അംജദ് കെ പി ഓ, റിസേര്‍ച് അസിസ്റ്റന്റ് ചൈതന്യ ഇ ആര്‍, ദിനേശ് മങ്കട, അന്‍സാര്‍ ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




