തിരൂരില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

തിരൂര്‍:  കഴിഞ്ഞ ദിവസം തിരൂരിനടുത്ത് ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമവും മോഷണവും നടന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

താനാളൂര്‍ അരീക്കാട്, തലക്കടത്തൂര്‍, തലപ്പറമ്പ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ആരാധനാലയങ്ങള്‍ക്ക്് നേരെ അക്രമമുണ്ടായത്.

ആരാധനലായങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് അക്രമം നടന്നത്. താനാളൂര്‍ അരീക്കാട് ജുമാമസ്ജിദിന്റെയും, കുനിയില്‍ പാറപ്പുറം തഖ്വവ പള്ളി എന്നിവയുടെ വാതില്‍ തകര്‍ത്ത് മൈക്ക് സെറ്റ് മോഷ്ടിച്ചു. തലക്കടത്തൂര്‍ വിഷ്ണു ക്ഷേത്രത്തിലെ രണ്ട് ദീപസ്തംങ്ങളും തകര്‍ത്തിരുന്നു. തലപ്പറമ്പില്‍ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തിരുന്നു. പാറപ്പുറം പള്ളിയിലെ പ്രസംഗ സ്റ്റാന്റിന് തീയിടുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top