കോഴിക്കോട്: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ ലംഘിച്ചതായി ആക്ഷേപം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 24ന് സുരേന്ദ്രന്‍ കോഴിക്കോട്ടെ വസതിയിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളം നടത്തിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
അതീവ് ജാഗ്രത ജില്ലകളിലൊന്നായ കോഴിക്കോട്ട് നിന്നാണ് സുരന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ഡിജിപിയുടെ അനുവാദത്തോടെയാണ് താന്‍ യാത്രനടത്തിയെന്നാണ് സുരേന്ദ്രന്റെ വാദം.
പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപിയുടെ സംസ്ഥാനഅധ്യക്ഷന്‍ തന്നെ ലംഘിച്ചത് വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.
വ്യാഴാഴ്ച ബിജെപിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം നടത്തിയത്.




