തിരൂരില്‍ പൊലീസിനെ കല്ലെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

തിരൂര്‍: ലോക് ഡൗണ്‍ ലംഘിച്ച് കടപ്പുറത്ത് ഒത്തുകൂടിയ യുവാക്കാളെ പിടികൂടാനായി എത്തിയ പൊലീസിനെ എറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പറവണ്ണ പുത്തനങ്ങാടി അരയന്ന പുരക്കല്‍ സിദ്ദീഖ്(34), വേളാപുരം തേങ്ങില്‍ അലി അക്ബര്‍(33) എന്നിവരാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20 ാം തിയ്യതി രാത്രി 9.30 നാണ് വേളാപുരത്ത് പൊലീസ് എത്തിയപ്പോള്‍ യുവാക്കള്‍ ആലിന്‍ ചുവടിലേക്ക് ഓടുകയും സല്‍മാന്‍ ഫാരിസ്, സനൂഫ്, ആസിഫ്, അസ്‌കര്‍, അഫീഫ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘം പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ പൊലീസ് വാഹനത്തിന് കേടുപാടുകള്‍ പറ്റി. ഈ കേസില്‍ മുപ്പതോളം പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top