Section

malabari-logo-mobile

സാലറി കട്ട് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം

HIGHLIGHTS : തിരുവനന്തപുരം: സാലറി കട്ട് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓര്‍ഡിന്‍സ് പാസാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: സാലറി കട്ട് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓര്‍ഡിന്‍സ് പാസാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ തീരുമാനിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

sameeksha-malabarinews

പിടിച്ചെടുത്ത ശമ്പളം എന്ന് നല്‍കാമെന്ന് ആറുമാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനല്‍സിലുണ്ട്. ഇരുപത്തി അഞ്ച് ശതമാനം വരെമാറ്റിവെക്കാമെന്നാണ് മറ്റൊരു വ്യവസ്ത. ഓര്‍ഡിന്‍സ് മന്ത്രിസഭ അംഗീകരിച്ച് ഇന്നു തന്നെ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കാനാണ് തീരുമാനം. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം പറഞ്ഞത്. ശമ്പളം നല്‍കാന്‍ ആയിരം കോടിയെങ്കിലും കടമെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!