നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. വന്‍കുടലിന് അണുപാതയെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നു. മരണ സമയത്ത് ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും ഒപ്പമുണ്ടായിരുന്നു. ക്യാന്‍സര്‍ രോഹ ബാധയെ തുടര്‍ന്ന് അദേഹം ഏറെ നാള്‍ വിദേശത്ത് ചികിത്സയിലായിരുന്നു. അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തി സിനിമാ രംഗത്ത് വീണ്ടും സജീവമായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് അന്തരിച്ചത്. ജയ്പൂരിലാണ് മരണം നടന്നത്. ലോക് ഡൗണ്‍ ആയതുകൊണ്ട് മുംബൈയിലായിരുന്ന അദേഹത്തിന് മരണാന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് താരം ചടങ്ങുകള്‍ വീക്ഷിച്ചത്. താരത്തെ കഴിഞ്ഞദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അംഗ്രോസി മീഡിയം ആണ് അദേഹത്തിന്റെ പുതിയ ചിത്രം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയായിരുന്നു.

ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ നടന്റെ വിടവാങ്ങല്‍ ലോകമെമ്പാടുമുള്ള ചലചിത്ര ആസ്വാദകര്‍ക്ക് തീരാനഷ്ടമാണ്.

Related Articles