സൗജന്യ കുടിവെള്ള വിതരണം നടത്തി

തിരൂരങ്ങാടി: സൗജന്യ കുടിവെള്ള വിതരണം നടത്തി. കൊറോണ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന കണ്ണമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കാണ് ചേറൂര്‍ ചെമ്പട വാട്ട്‌സ്അപ്പ് കൂട്ടായമയുടെയും, കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റിന്റയും ആഭിമുഖ്യത്തില്‍ സൗജന്യമായി കുടിവെള്ളമെത്തിച്ചു വിതരണം നടത്തിയത്.

ദിവസേനെ അമ്പതിനായിരത്തിലധികം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്.

സൗജന്യ കുടിവെള്ള വിതരണം വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍ കെ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. വിപി അബ്ദുള്ളക്കുട്ടി,വി കെ ഫിറോസ്, സി എം ബാബു, ടി പി സാനു സഫ ക്രഷര്‍, വലിയ പറമ്പില്‍ മമ്മുദു ,കൊടക്കല്ലന്‍ ശരീഫ്
എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top