പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു

പരപ്പനങ്ങാടി:ഉള്ളണത്ത് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. നഗരസഭ പതിനാറാം ഡിവിഷന്‍ ഉള്ളണം അട്ടക്കുഴിങ്ങരയിലെ ചിറക്കലകത്ത് അബ്ദുറഹ്മാന്‍കുട്ടിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. മോട്ടറിട്ട സമയത്ത് വലിയ ശബ്ദം .കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നത് കണ്ടത്.

രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. കിണറിന്റെ 22 റിങ്ങുകളില്‍ 13 റിങ്ങുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ആള്‍മറയടക്കം ബാക്കിയുള്ള റിങ്ങുകള്‍ താഴത്തെ റിങ്ങുകളില്‍ നിന്നും വേര്‍പെട്ട് ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.

സംഭവ സ്ഥലത്തലം ഡിവിഷന്‍ കൗണ്‍സിലര്‍ പുള്ളാടന്‍ ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചു. അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top