തിരൂര്‍ പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

തിരൂര്‍:  തിരൂര്‍ പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ്ഇന്നലെരാത്രി പത്തരയോടെ
വെട്ടേറ്റത്.

ഇവര്‍ മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകരാണ്.

കാറിലെത്തിയ ഒരു സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് പ്രാഥമികവിവരം. ഈ സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍തടഞ്ഞു നിര്‍ത്തി വെ്ട്ടുകയായിരുന്നു.

മൂന്നുപേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Related Articles