വേഷപ്രച്ഛന്നയായി ശബരിമല ദര്‍ശനം നടത്തിയത് മഞ്ജു

പത്തനംതിട്ട : ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് വേഷപ്രച്ഛന്നയായി എത്തി ശബരമല ദര്‍ശനം നടത്തിയ യുവതി കൊല്ലം ചാത്തനൂര്‍ സ്വദേശി മഞ്ജുവെന്ന് വെളിപ്പെടുത്തല്‍. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക്‌പേജിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തല്‍. വേഷപ്രച്ഛന്നയായി 38കാരി ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയതായി മലബാറിന്യൂസ് അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സുരക്ഷപ്രശ്‌നം കാരണം അന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നില്ല.

50വയസ്സിന് മുകളില്‍ പ്രായം തോന്നുന്നതരത്തിലാണ് ഇവര്‍ മേക്കപ്പ് ചെയ്തത്. എവിടെയും ഇവര്‍തടയപ്പെട്ടില്ലെന്നും പതിനെട്ടാംപടി കയറി സുഖമായി അയ്യപ്പദര്‍ശനം നടത്താന്‍ കഴിഞ്ഞുവെന്നും ഇവര്‍ വെളിപ്പിടുത്തി. ഈ ഫെയ്‌സ് ഗ്രൂപ്പില്‍ അംഗങ്ങളാണ് നേരത്തെ മലചവിട്ടിയ ബിന്ദുവും കനകദുര്‍ഗ്ഗയും,

മഞ്ജു നേരത്ത ശബരിമല കയാറാനെത്തിയിരുന്നു. എന്നാല്‍ ശ്ക്തമായ പ്രതിഷേധം കാരണം ഇവരെ മടക്കിയയക്കുകായയിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ വീടിനുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.

മഞ്ജു മേക്ക്അപ് നടത്തുന്നതു മുതല്‍ ശബരിമല ദര്‍ശനംനടത്തുന്നതുവരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

Related Articles