കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് പ്രൗഡമായ തുടക്കം

കോഴിക്കോട്: ലോകത്തെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് കോഴിക്കോട് പ്രൗഡഗംഭീര തുടക്കം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ
500 ല്‍ പരം അതിഥികള്‍ വിവിധ സെഷനുകളിലായി എത്തുന്നു. ജനുവരി 10 മുതല്‍ 13 വരെ നാലു ദിവസങ്ങളിലായി നടക്കുന്ന KLF ന്റ നാലാം ചാപ്റ്റര്‍ കോഴിക്കോട് കടപ്പുറത്തെ നാല് വേദികളിലായാണ് നടക്കുന്നത്.

എഴുത്തുകാരന്‍ ടി.പത്മനാഭനുമായി മാധ്യമ പ്രവര്‍ത്തകനായ കെ.വേണു നടത്തിയ അഭിമുഖമായിരുന്നു ആദ്യ സെഷന്‍.
പുതിയ കാലം, പുതിയ വായന’ സര്‍ഗ്ഗവസന്തം എന്നതു തന്നെയാണ് ഇത്തവണത്തെ ഉത്സവത്തിന്റെ കാഴ്ച.