ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരണപ്പെട്ടു.


തിരൂര്‍; ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയും മരിച്ചു. പുറത്തൂര്‍ മീത്തില്‍ പടി ചേലപ്പുറത് തറയില്‍ വേലായുധന്‍ (71), ഭാര്യ കുഞ്ഞമ്മ (62) എന്നിവരാണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വേലായുധന്‍ മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വിയോഗത്താല്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് ഭാര്യ കുഞ്ഞമ്മയും മരണപ്പെടുകയായിരുന്നു. മക്കള്‍: ലളിത, വിലാസിനി, വിനിത
മരുമക്കള്‍: വാസു, രാജേഷ്, മനോജ്

 

Share news
error: Content is protected !!
Scroll to Top