പൂരപ്പുഴ പാലത്തിന് സമീപത്ത് മുറിച്ചിട്ട മരങ്ങള്‍ക്ക് തീപിടിച്ചു

താനൂര്‍; താനൂര്‍ പൂരപ്പുഴ പലത്തിന് സമീപത്ത് മുറിച്ച് കൂട്ടിയിട്ട മരത്തടികള്‍ക്ക് തീപിടിച്ചു. താനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ചൊവ്വാഴച് ഉച്ചക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചിട്ട മരത്തടികള്‍ക്കാണ് തീപിടിച്ചത്.

താനൂര്‍ ഫയര്‍‌സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍സലാം, ഫയര്‍മാന്‍മാരായ നൂരി ഹിലാല്‍, നിഖില്‍, അക്ഷയ് കൃഷ്ണന്‍, വിപിന്‍ കൃഷ്ണന്‍, തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top