വേങ്ങര ; തിരക്കേറിയ വേങ്ങര അങ്ങാടിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിന് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് മുന്നോടിയായി മണ്ഡലം എംഎല്‍എ പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ തീരുമാനമായത്. ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവലോകനയോഗത്തില്‍ പങ്കെടുത്തു.
നേരത്തെ ബൈപ്പാസ് എന്ന ആശയമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഫ്‌ളൈഓവര്‍ എന്ന ആശയം തന്നെ പരിഗണിക്കുന്നത്.
കൊളപ്പുറത്ത് അഗ്നിരക്ഷായുണിറ്റിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശവും എംഎല്‍എ മുന്നോട്ട് വെച്ചു.




