പാലക്കാട്; മലമ്പുഴ ചെറാട് മലയില്‍ നിന്നും ശുഭകരമായ വാര്‍ത്തയെത്തുന്നു. മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന് വെള്ളവും ഭക്ഷണവുമെത്തിച്ചുവെന്ന് റിപ്പോര്‍ട്ട്.
ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഏറ്റവും പുതിയ വിവരം.
ബാബുവിനടുത്ത് കരസേന റെസ്‌ക്യു സംഘത്തിലെ അംഗമെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ബാബുവിനെ റോപ്പില്‍ കയറ്റി മുകളിലേക്ക് കയറ്റാനുള്ള സാധ്യതയാണ് ശ്രമിക്കുന്നത്.
ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് റോപ്പില്‍ ബാബുവിനടുത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




