Section

malabari-logo-mobile

‘ ബിഗ് സല്യൂട്ട് ടു ഇന്ത്യന്‍ ആര്‍മി’; ബാബുവിനെ മലയിടുക്കില്‍ നിന്നും രക്ഷിച്ചു

HIGHLIGHTS : പാലക്കാട് ; മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ്ങിനിടെ മലയിടുക്കിലേക്ക് വീണുപോയ ബാബുവിനെ ഇന്ത്യന്‍ കരസേനയുടെ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തി. ചെങ്കുത്തായ...

പാലക്കാട് ; മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ്ങിനിടെ മലയിടുക്കിലേക്ക് വീണുപോയ ബാബുവിനെ ഇന്ത്യന്‍ കരസേനയുടെ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തി. ചെങ്കുത്തായ മലയിടുക്കില്‍ അമ്പത് മണിക്കൂറോളം കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുകളിലേക്ക് കയറ്റിയിരിക്കുന്നത്. . ഇപ്പോള്‍ ആയിരം മീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് ്. നാനൂറ് മീറ്റര്‍ ഉയരത്തിലേക്ക് രക്ഷാപ്രവര്‍ത്തകനോടൊപ്പം റോപ്പില്‍ ഉയര്‍ത്തിയത്. ഇനി ബാബു മുകളിലെത്തിയ ശേഷമായിരിക്കും ഹെലികോപ്ടറിന്റെ സഹായം തേടുക. ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്റ്റിങ്ങ് ചെയ്ത് പുറത്തെത്തിക്കാനാണ് തീരുമാനം. ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ ബേസ്‌ക്യാമ്പിലേക്ക് മലയിറിക്കിക്കൊണ്ടുവരേണ്ടിവരും

ചരിത്രപരമായ ദൗത്യത്തില്‍ സൈന്യത്തോടൊപ്പം, സംസ്ഥാനത്തെ റെസ്‌ക്യൂ സംവിധാനവും, തദ്ദേശവാസികളും ചേര്‍ന്ന നടത്തിയ മണിക്കൂറുകളോളമുള്ള പ്രവര്‍ത്തനത്തിന്റെ ശുഭകരമായ പരിസമാപ്തിയാണ് നാം ചെറാട് മലയില്‍ കണ്ടത്.
ബാബുവിന് കാലിന് പരിക്കുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഏറ്റവും പുതിയ വിവരം.

sameeksha-malabarinews

ബാബുവിനടുത്ത് കരസേന റെസ്‌ക്യു സംഘത്തിലെ ബാല എന്ന അംഗമെത്തിയാണ് വെള്ളമെത്തിച്ചത്. ഇദ്ദേഹം തന്നെയാണ് റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് കയറ്റാനുള്ള പ്രവര്‍ത്തനം നടത്തിയത്.

കഞ്ചിക്കോട് ജില്ലാ ആശുപത്രിയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!