
കൊച്ചി: കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് സ്വകാര്യ കമ്പനിയില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് തീ പിടുത്തമുണ്ടായത്.
രാവിലെ ആറു മണിയോടെ തീ പടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. 30 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ സേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.
അഗ്‌നിബാധയില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




