പെരുന്നാള്‍ തിരക്കില്‍ തിരൂര്‍ മാര്‍ക്കറ്റ്

Tirur market during the festive season

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: ബലിപെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് തിരൂര്‍ മാര്‍ക്കറ്റില്‍ വന്‍ജനത്തിരക്ക്. നിലവില്‍ മലപ്പുറം ജില്ലയില്‍ 17.99 ആണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ജനങ്ങളും കച്ചവടക്കാരും കോവിഡിനെ വകവെക്കാതെ ബലിപെരുന്നാള്‍ ആഘോഷത്തിരക്കിലാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ സ്ഥിതിയില്‍ നിന്ന് ഇനിയും കോവിഡ് നിരക്ക് കൂടാനാണ് സാധ്യത. കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ സുപ്രിം കോടതിയും വിമര്‍ശനമുയര്‍ത്തിയിരുന്നു.

വൈകിയ വേളയില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും, ഇളവുകളില്‍ കോവിഡ് വ്യാപനം കൂടിയാല്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞുവെച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •