Section

malabari-logo-mobile

ഇന്ന് ത്യാഗത്തിന്റേയും സഹനത്തിന്റേയും ബലിപെരുന്നാള്‍

HIGHLIGHTS : Today is the Feast of Sacrifice and Sacrifice

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇന്ന് ബലി പെരുന്നാള്‍. ലോകമാകെ കോവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴെത്തിയ ഈ പെരുന്നാളില്‍ പക്ഷേ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികള്‍. സഹജീവി സ്നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും ഓര്‍മകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്.

പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാള്‍. തക്ബീര്‍ ധ്വനികള്‍ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകള്‍ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകള്‍ നടക്കുന്നു.

sameeksha-malabarinews

പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും. ദൈവീക പരീക്ഷണങ്ങളെല്ലാം അതിജീവിച്ച പ്രവാചകന്‍ ഇബ്രാഹിമിന്റെ സന്ദേശം കൊവിഡ് ജാഗ്രതയില്‍ വിശ്വാസികളും കൈമുതലാക്കുന്നു. ജീവന്റെ വിലയുള്ള കരുതല്‍ കൈവിടരുതെന്ന് മതനേതാക്കളും.

എന്നാല്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ് ഇത്തവണത്തെ ബലിപെരുന്നാള്‍ പകരുന്നത്. ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന മക്കയിലെ അറഫ സംഗമത്തില്‍ ഇത്തവണ കൂടിചേര്‍ന്നത് അഭ്യന്തര തീര്‍ത്ഥാടകര്‍ മാത്രമാണ്. പുണ്യ കഅബാ പ്രദക്ഷിണം സാമൂഹിക അകലം പാലിച്ചായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!