മൂന്നക്ക ലോട്ടറി തട്ടിപ്പ്;തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍;ലോട്ടറി കടകള്‍ നിരീക്ഷണത്തില്‍

തിരൂര്‍: മൂന്നക്ക ലോട്ടറി തട്ടിപ്പ് നടത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. കൂട്ടായി കോതപറമ്പില്‍ ഇന്നലെ ഒരു ലോട്ടറി കടയില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. കൂട്ടായി സ്വദേശികളായ മാമക്കാനക്കത് സലാം, പരീച്ചന്റെ പുരകല്‍ ഷാഫി, പടത്തില്‍ പീടിയേക്കല്‍ സമീര്‍, വടകിനീയകത്ത് മുനീര്‍, വെട്ടം സ്വദേശി പന്നചിമ്മല്‍ അനീഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും മുപ്പത്തിമൂവായിരം രൂപയും പിടിച്ചെടുതു.

എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ് റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു

തിരൂര്‍ മേഖലയില്‍ നിരവധി ലോട്ടറി കടകള്‍ നിരീക്ഷണതിലാണെന്ന് എസ് ഐ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top