ചെറുമുക്ക് പള്ളിക്കത്താഴത്ത് റോഡരികില്‍ സുരക്ഷാ ഭിത്തി നിര്‍മാണത്തിന് തുടക്കമായി

താനൂര്‍ :ചെറുമുക്ക്-തിരൂരങ്ങാടി റോഡില്‍ പള്ളിക്കത്താഴം വയലോര പ്രദേശത്ത് സുരക്ഷാ ഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചു. അരകിലോമീറ്റര്‍ ദൂരത്തില്‍ റോഡരികിലാണ് സുരക്ഷാ ഭിത്തി നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്തതിനാല്‍ ഇടക്കിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിരുന്നു.

ജനകീയ പ്രതിഷേധങ്ങള്‍ക്കൊപ്പം ചെറുമുക്ക് വിസ്മയ കലാകായിക വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി റോഡ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതോടെയാണ് നടപടിയായത്.

പൊതുമരാമത്ത് റോഡ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരു വശങ്ങളിലും സുരക്ഷാ ഭിത്തി നിര്‍മിക്കാനായി സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഏറെ നാളുകളായി നടപ്പാക്കാതിരുന്ന പ്രവൃത്തി ആരംഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top