Section

malabari-logo-mobile

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം;എല്ലാ മുന്‍കരുതലും സ്വീകരിച്ച് ആരോഗ്യവകുപ്പ്

HIGHLIGHTS : കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ പൂര്...

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ പൂര്‍ണമായ ഉറപ്പുവരുത്താന്‍ കൂടുതല്‍ പരിശോധന ഫലം ലഭിക്കണമെന്നും പൂന്നൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ എല്ലാതരത്തിലുള്ള മുന്‍കരുതല്‍ നടപിടകളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷണത്തിലാണ്. ഈ രോഗിയുമായി എവിടെയെല്ലാം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം നിരീക്ഷണത്തില്‍ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിക്ക് പനി വന്നിട്ട് പത്ത് ദിവസമായി. ഇതിനുള്ള സീരിയസ് കേസ് എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഠിനമായ ചുമയും മറ്റും ഉണ്ടെങ്കില്‍ ആരും മറച്ചുവെക്കരുതെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു

sameeksha-malabarinews

കോഴിക്കോട് നിന്ന് വിദഗ്ദ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. . മണിപ്പാലില്‍ നിന്നും റിസള്‍ട്ട് വന്നാലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് പൂനെയിലേക്ക് അയച്ച് ഉറപ്പുവരുത്താന്‍ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞതവണ ജൂണിലാണ് നിപാ പൂര്‍ണമായും ഒഴിവായത്. അക്കാരണം കൊണ്ടുതന്നെ ഇക്കാലയളവിനുള്ളില്‍ നിപ വരാന്‍ സാധ്യതയില്ലെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ തവണ സോഴ്‌സ് കണ്ടെത്തിയതുകൊണ്ട് പെട്ടെന്ന് മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!