എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയേക്കും

കണ്ണൂര്‍:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ആവിശ്യപ്പെട്ടിട്ടും ഇതുവരെ മറുപടി നല്‍കയിട്ടില്ലെന്നാണ് പാര്‍്ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയില്‍ നിന്നും
പുറത്താക്കലടക്കമുള്ള കടുത്ത നടപടിയുടണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ ഇന്നലെ മലയാളത്തിലെ ഒരു പ്രമുഖചാനലിനുവദിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ അബ്ദുള്ളക്കുട്ടി ഉന്നയിച്ചു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലോകസഭാ സീറ്റുവാങ്ങി ജയിച്ച നേതാക്കളും കോണ്‍ഗ്രസ്സിലുണ്ടെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തല്‍.

മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ബിജെപിക്ക് മാഹവിജയം നേടിക്കൊടുത്തതെന്നും, ഗാന്ധിയുടെ മൂല്യങ്ങള്‍ മോദി ഭരണത്തില്‍ പ്രയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

2009ല്‍ നരേന്ദ്രമോദിയുടെ ഗുജറാത്ത് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചതിനാണ് സിപിഎം അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിത്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിച്ചിട്ടില്ല. വിഎം സുധീരനും, ഡീന്‍ കുര്യാക്കോസുമടക്കമുള്ളവര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.

Related Articles