തിരൂര്‍ വട്ടത്താണിയില്‍ നിന്നും കര്‍ണാടക മദ്യം പിടികൂടി

തിരൂര്‍ : തിരൂര്‍ വട്ടത്താണിയില്‍ 19 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടി. കേരളത്തില്‍ വില്‍പന അനുവദിച്ചിട്ടില്ലാത്ത മദ്യം തിരൂര്‍ എക്‌സൈസ് ആണ് പിടികൂടിയത്.

വട്ടത്താണി താനാളൂര്‍ റോഡിലെ ബൈക്ക് വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിന്നാണ് മദ്യം പിടികൂടിയത്. മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് താനാളൂര്‍ കമ്പനിപ്പടി സ്വദേശി സിദ്ധീഖ്(32) എന്നയാളുടെ പേരില്‍ എക്‌സൈസ് കേസെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിതയുടെ നേതൃത്വത്തില്‍നടന്ന റെയിഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിബീഷ്, അബിന്‍ വി ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top