തിരൂര്‍: വിട്ടുകാര്‍ സ്ഥലത്തില്ലാത്ത തക്കത്തിന് വീട് കുത്തിത്തുറന്ന് മോഷണം. വെട്ടം വാക്കാട് പുതിയകത്ത് കിണറ്റിങ്ങല്‍ ആമിനുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ ഉംറയ്ക്ക് പോകുകയായിരുന്ന ബന്ധുവിനെ യാത്രയാക്കാന്‍ വെള്ളിയാഴ്ച വൈകീട്ട് പോയതായിരുന്നു. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു.
ശനിയാഴ്ച രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് പിറകുവശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് അലമാരയും തകര്‍ത്ത നിലിയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് 25,000 രൂപയും ഒരു റോളക്‌സ് വാച്ചും കവര്‍ന്നതായി മനസിലായത്. തിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




