മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍തീപിടുത്തം;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: എടവണ്ണ പന്നിപ്പാറ തൂവക്കാട് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം. ശിനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലുമണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. എയര്‍പോര്‍ട്ട് ഫയര്‍ എന്‍ജിനുകള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. പൊട്ടിത്തെറി സാധ്യതയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ മാറ്റിയിരിക്കുകയാണ്.

ഈ ഗോഡൗണില്‍ പെയിന്റ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഭൂമിക്കടിയിലെ ടാങ്കുകളിലാണ് സംഭരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തീ അണയ്ക്കുന്ന കാര്യം ദുഷ്‌ക്കരമായി തുടരുകയാണ്.

Related Articles