തിരൂരില്‍ ഫാന്‍സി ഷോപ്പ്‌ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

tirur fir copyതിരൂര്‍:ചമ്രവട്ടം ഗവണ്‍മെന്റ്‌ എയുപി സ്‌കൂളിന്‌ സമീപം പ്രവര്‍ത്തിക്കുന്ന ഫെബീബ ഫുട്ട്‌ വെയര്‍ ആന്റ്‌ ഫാന്‍സി കട കത്തി നശിച്ചു. തട്ടാന്‍ പറമ്പില്‍ കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയാണ്‌ പൂര്‍ണമായും കത്തി നശിച്ചത്‌. ഏകദേശം മൂന്ന്‌ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തീ പടര്‍ന്നത്‌ കണ്ടയുടനെ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചതിനാല്‍ സമീപത്തെ കടകളിലേക്ക്‌ തീ പടരുന്നത്‌ തടയാന്‍ സാധിച്ചു. പിന്നീട്‌ സ്ഥലത്തെത്തിയെ ഫയര്‍ഫോഴ്‌സ്‌ തീ പൂര്‍ണമായും കെടുത്തി. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ തീപുടുത്തമുണ്ടായത്‌. ഷോര്‍ട്ട്‌ സെര്‍ക്യൂട്ടാണ്‌ അപകടകാരണം.

Share news
error: Content is protected !!
Scroll to Top