പരപ്പനങ്ങാടി : പറഞ്ഞ തിയ്യതിയില്‍സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് യുവാവ് പരപ്പനങ്ങാടി വില്ലേജ് ഓഫീസ് അടിച്ചു തകര്‍ത്തു. വില്ലേജ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്‌ത സദ്ദാം ബീച്ച് സ്വദേശി ചേക്ക്‌ിന്റെ പുരയ്‌ക്കല്‍ ഹനിഫയെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അക്ഷയ വഴി അപേക്ഷ നല്‍കിയ ഇയാള്‍ക്ക് സമയത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതനാകുകയായിരുന്നു.
ആക്രമാസക്തനായ ഇയാള്‍ ജോലിയിലുണ്ടായിരുന്ന വില്ലേജ് അസിസ്‌റ്റന്റ് അനില്‍കുമാറിനെ ആക്രമിക്കുകയും കമ്പ്യൂട്ടര്‍, പ്രിന്റര്‍, ടെലഫോണ്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ തകര്‍ക്കുകയുമായിരുന്നു. നിരവധി രേഖകളും ഫയലുകളും നശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
് തഹസില്‍ദാര്‍ ഇ ഇ രാധാകൃഷ്‌ണന്‍ സ്ഥലം സന്ദര്‍ശിച്ചു.




