ബാര്‍ കോഴ; കെ എം മാണിക്ക്‌ പിന്തുണയുമായി വിഎം സുധീരന്‍

19TV_P1_PROMO_SUDHE_955907fകോഴിക്കോട്‌: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ എം മാണിക്ക്‌ പിനതുണയുമായി കെ പി സി പ്രസിഡന്റ്‌ വി എം സുധീരന്‍. ആര്‌ ബജറ്റ്‌ അവതരിപ്പിക്കും എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. പാര്‍ട്ടി വക്താക്കള്‍ വിവാദ പ്രസ്‌താവന നടത്തരുതെന്നും അജയ്‌ തറയിലിന്‌ വി എം സുധീരന്‍ മുന്നറിയിപ്പ്‌ നല്‍കി.

മാണിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വ്യക്തമാക്കുമെന്നും സുധീരന്‍ പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി കോഴിക്കോട്‌ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനൊപ്പമാണ്‌ സുധീരന്‍ മാധ്യമങ്ങളെ കണ്ടത്‌.

Share news
error: Content is protected !!
Scroll to Top