Section

malabari-logo-mobile

തിരൂര്‍ ജില്ലാ ആശുപത്രി സ്റ്റോറൂമില്‍ തീപിടുത്തം;ലക്ഷങ്ങളുടെ നഷ്ടം

HIGHLIGHTS : Tirur district hospital store fire: loss of lakhs

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ഓപ്പറേഷന്‍ തീയേറ്ററിനോട് ചേര്‍ന്നുള്ള സ്റ്റോറില്‍നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഓടിട്ട കെട്ടിടം ആയതിനാല്‍ തീ പടര്‍ന്നു പിടിച്ച ഉടനെ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരി എത്തി നോക്കിയപ്പോഴാണ് തീപടര്‍ന്നു പിടിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊന്നാനിയില്‍ നിന്നും തിരൂരില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.

ആശുപത്രി ജീവനക്കാരുടെ സംയോജിതമായ ഇടപെടലും, വേഗത്തില്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതും വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഈ സമയം വിഖായ, സാന്ത്വനം വളണ്ടിയര്‍മാര്‍ എത്തി ഗോഡൗണില്‍ ഉണ്ടായിരുന്ന മരുന്നുകള്‍ മാറ്റിയതിനാല്‍ നഷ്ടത്തിന്റെ തോത് കുറയ്ക്കാനായി. തൊട്ടടുത്ത ബില്‍ഡിങ്ങില്‍ കോവിഡ് രോഗികളുടെ വാര്‍ഡും ഐസുലേഷന്‍ വാര്‍ഡ്മാണ് ഇവിടേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

sameeksha-malabarinews

ഏകദേശം 30 മുതല്‍ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!