ദില്ലി: രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസറ്റ് സുപ്രീം കോടതി തടഞ്ഞു. തരൂരിന് പുറമെ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവരുടെയും അറസ്റ്റും കോടതി തടഞ്ഞു.
ഇക്കാര്യത്തില്‍ യുപി പോലീസിനും ദില്ലി പോലീസിനും കോടതി നോട്ടീസ് അയച്ചു.
ട്രാക്ടര്‍ റാലിയില്‍ ജുവരി 26 ന് കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




