തിരൂരില്‍ ഓട്ടോ ഡ്രൈവറുടെ മരണകാരണം രക്തസമ്മര്‍ദ്ധം

തിരൂര്‍ : കട്ടച്ചിറയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന്റെ മരണകാരണം രക്തസമ്മര്‍ദ്ധം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
തലക്കാട് പഞ്ചായത്തിലെ കട്ടച്ചിറ സ്വദേശിയും ഓട്ടോഡ്രൈവറുമായിരുന്ന സുരേഷ്(42) ആണ് മരിച്ചത്.
കഴിഞ്ഞദിവസം പോലീസ് ലോക്ക് ഡൗണ്‍പ്രട്രോളിങ്ങിനിടെ കട്ടച്ചിറ ആയുര്‍വേദ ഡിസ്‌പെന്‍സറക്ക് സമീപം കൂടിനില്‍ക്കുകയായിരുന്ന സുരേഷിനും സുഹൃത്തക്കളുടെയും അടുത്തെത്തിയപ്പോള്‍ ഇവര്‍ചിതറിയോടിയിരുന്നു. ഇതില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായി. ഓടിപ്പോയ മറ്റുള്ളവര്‍ വീട്ടിലെത്തിയെങ്ങിലും സുരേഷ് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് തൊട്ടടുത്ത പറമ്പില്‍ മൃതദേഹം കണ്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പോലീസിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് സംസ്‌ക്കരിച്ചത്. അടുത്ത ബന്ധുക്കളെ മാത്രമാണ് മൃതദേഹം കാണാന്‍ അനുവദിച്ചത്.

Share news
error: Content is protected !!
Scroll to Top