Section

malabari-logo-mobile

തിരൂരില്‍ കണ്ടെയ്‌നര്‍ മരത്തില്‍ കുരുങ്ങി;ഒഴിവായത്‌ വന്‍ ദുരന്തം

HIGHLIGHTS : തിരൂര്‍: തിരൂര്‍ റിംഗ്‌റോഡില്‍ സെന്‍ട്രല്‍ ടാക്കീസിന്‌ സമീപം കണ്ടെയ്‌നര്‍ മരത്തില്‍ കുരുങ്ങി. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിയോടെയാണ്‌ താഴേപ്പാലത്തേക്ക്...

container2തിരൂര്‍: തിരൂര്‍ റിംഗ്‌റോഡില്‍ സെന്‍ട്രല്‍ ടാക്കീസിന്‌ സമീപം കണ്ടെയ്‌നര്‍ മരത്തില്‍ കുരുങ്ങി. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിയോടെയാണ്‌ താഴേപ്പാലത്തേക്ക്‌ പോവുകയായിരുന്ന കണ്ടെയ്‌നര്‍ റോഡിലേക്ക്‌ ചരിഞ്ഞു നിന്നിരുന്ന മരകൊമ്പില്‍ കുരുങ്ങിയത്‌. ഇതിന്‌ തൊട്ടരികിലുള്ള ട്രാന്‍സഫോര്‍മറും ഇലക്ട്രിക്ക്‌ ലൈകുളിലും തൊടാതെ അദ്‌ഭുതകരമായി ലോറി നിന്നത്‌ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ മരം മുറിച്ചുമാറ്റി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഡിഡി ഫയര്‍മാന്‍ ആര്‍.വി ഗോപകുമാര്‍, നൂറുല്‍ ഹിലാല്‍, പി.പി അബ്ദുള്‍ ജലീല്‍ എന്നിവരാണ്‌ മരം മുറിച്ചുമാറ്റിയത്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!