Section

malabari-logo-mobile

തിരൂര്‍ സ്വദേശി ചെന്നൈയില്‍ ബൈക്കപകടത്തില്‍ മരിച്ചു

HIGHLIGHTS : തിരൂര്‍: വെട്ടം സ്വദേശി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെട്ടം ചീര്‍പ്പ് മഠത്തില്‍ മായാണ്ടിയുടെ മകന്‍ ശ്രീനിവാസന്‍ (ഷാബു-45) ആണ് മരണപ്പെട്ടത്....

തിരൂര്‍: വെട്ടം സ്വദേശി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെട്ടം ചീര്‍പ്പ് മഠത്തില്‍ മായാണ്ടിയുടെ മകന്‍ ശ്രീനിവാസന്‍ (ഷാബു-45) ആണ് മരണപ്പെട്ടത്. വര്‍ഷങ്ങളായി ചെന്നൈയില്‍ കട നടത്തിവരുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 5ന് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ മാതാപുരത്ത് വെച്ച് ബോലോറോ പിക്ക് അപ്പ് വാന്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നാട്ടിലെത്തിച്ചു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

sameeksha-malabarinews

അമ്മ: ശാന്ത. ഭാര്യ: ബിന്ദു. മക്കള്‍: റീതു, ശ്രീജിത്, അനുപം തേജ് . മരുമകന്‍: വരുണ്‍ (കാട്ടിലങ്ങാടി). സഹോദരങ്ങള്‍: മണികണ്ഠന്‍, സിന്ധു സഹദേവന്‍, ബിന്ദു ബാലകൃഷ്ണന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!