തിരൂരില്‍ സൈക്കിളില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരണപെട്ടു

തിരൂര്‍: സൈക്കിളില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരണപെട്ടു സഹയാത്രികന് പരിക്കേറ്റു. മീനടത്തൂര്‍ വെള്ളാങ്കോട്ട് മുസ്തഫ സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് മുഹ്സിന്‍(8) ആണ് മരണപെട്ടത്. മീനടത്തൂര്‍ ഗവ: ഹൈസ്‌കൂളിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം സംഭവിച്ചത്.
മീനടത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍ മുഹമ്മദ് ജുനൈദ്, ഫാത്തിമ സഹാദിയ .

മുഹ്സിന്‍ സൈക്കിളിന്റെ പിന് സീറ്റില്‍ ആയിരുന്നു . സൈക്കിള്‍ ഓടിച്ചിരുന്ന പുല്ലൂര്‍ പുത്തുത്തോട്ടില്‍ നവാസിന്റെ മകന്‍ നാഫിഹ് (13) നെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top