Section

malabari-logo-mobile

ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചു

HIGHLIGHTS : കൊച്ചി: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ ഇന്ത്യന്‍ പ്ലേസ്റ്റോറില്‍ ...

കൊച്ചി: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ ഇന്ത്യന്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു.

ടിക് ടോക്ക് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളിയതോടെയാണ് ആപിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നു എന്ന പരാതിയെ തുടര്‍മന്ന് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു. പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും നിരവധി അപകടങ്ങള്‍ക്കും ടിക് ടോക്ക് കാരണമാകുന്നുണ്ട് എന്ന് പരാതി ഉയര്‍ന്നിരുന്നു.

sameeksha-malabarinews

ഇന്ത്യയില്‍ ഈവര്‍ഷം മൂന്ന് കോടി ആളുകളാണ് ടിക് ടോക് ഇന്‍സ്റ്റാള്‍ ചെയ്തത്. ചൈനയിലെ ബൈറ്റഡന്‍സ് ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്ക്.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ ആപ്പിളിനും ഗൂഗിളിനും കേന്ദ്രം കത്തയച്ചതിനെത്തുടര്‍ന്നാണ് നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!