ആളില്ല;ഖുശ്ബു രാഹുലിന്റെ പ്രചരണ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രചരണ യോഗത്തില്‍ പങ്കെടുക്കാതെ നടിയും എഐസിസി സെക്രട്ടറിയുമായ ഖുശ്ബു മടങ്ങി. മലപ്പുറം തുവ്വൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ആളുകളുടെ പങ്കാളിത്തം കുറവായതിനെ തുടര്‍ന്ന് ഖുശ്ബു സ്ഥലത്തെത്തി പങ്കെടുക്കാതെ മടങ്ങിയത്.

നാലുമണിക്ക് നടത്താനിരുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനായി ഖുശ്ബു നാലരയോടെയാണ് സ്ഥലത്തെത്തിയത്. എന്നാല്‍ സംഘാടകര്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്താത്തതും ആളുകള്‍ കുറവായതും ഖുശ്ബുവിനെ ദേഷ്യം പിടിക്കുകായിരുന്നത്രെ. ഇതോടെ കാറില്‍ നിന്ന് ഇറങ്ങാതെ ഇവര്‍ ഇവിടെ നിന്ന് മടങ്ങി.

സംഭവത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതെസമയം പരിപാടിയുടെ സമയത്തെ സംബന്ധിച്ച ആശയകുഴപ്പമാണ് ആളുകള്‍ കുറയാന്‍ ഇടവരുത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top