കോടഞ്ചേരിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ താനൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

കോഴിക്കോട് കോടഞ്ചേരിക്കടുത്തുള്ള നാരങ്ങത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു.
മലപ്പുറം ജില്ലയിലെ താനൂര്‍ ബ്ലോക്ക് ഓഫീസ് സ്വദേശി കാട്ടുങ്ങല്‍ വാസുദേവിന്റെ മക്കളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടാത് രാവിലെ വിനോദയാത്രക്കായി പോയതാണ് ഈ കുട്ടികള്‍.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ് പുഷ്പ സഹോദരന്‍ : വിനോയ് (വിദേശം)

ഈ ആഴ്ചയില്‍ മൂന്നുപേരാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്.

കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍ക്കസിലെ വിദ്യാര്‍ത്ഥിയും മരണപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top