പത്തനാപുരത്ത് താരം ജ്യോതി: പത്തനംതിട്ടയില്‍ കാറ്റുപോയി കുര്യന്‍

കൊല്ലം:  പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് ഒരു കലയാണ്. പ്രസംഗത്തിന്റെ സത്തയും ജീവനും പരിഭാഷയില്‍ എത്തിക്കാനായില്ലെങ്ങില്‍ ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ അവരെതേച്ചൊട്ടിക്കാറാണ് പതിവ്. പക്ഷേ ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഒരു പരിഭാഷകയെ. ജ്യോതി വിജയകുമാര്‍ ആണ് ഇന്നത്തെ താരം. ജ്യോതി പരിഭാഷപ്പെടുത്തി പ്രസംഗം ചില്ലറക്കാരന്റേതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ സാക്ഷാല്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം മാണ് ജ്യോതി മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. കൊല്ലം പത്താനാപുരത്ത് നടന്ന പ്രസംഗമാണ് മൊഴിമാറ്റിയത്.

അതേ സമയം പത്തനംതിട്ടയില്‍ പരിഭാഷകനായത് മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനായിരുന്നു. ദയനീയമായ പെര്‍ഫോമാന്‍സാണ് കുര്യന്‍ കാഴ്ചവെച്ചത്. റാഫേല്‍ ഇടപാടിനെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമൊക്കെ പിജെ കുര്യന്‍ തന്റെ ഇഷ്ടമനുസരിച്ച് മൊഴിമാറ്റുകായയിരുന്നു. കൂടാതെ പലപ്പോഴും രാഹുല്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും, എക്കോ വരുന്നെന്നും വേദിയില്‍ വെച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കുന്നതും കാണാമായിരുന്നു.

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയകുമാറിന്റെ മകളാണ് ജോതി വിജയകുമാര്‍. 2016ല്‍ സോണിയാഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷപ്പെടുത്തിയത്.

തിരുവനന്തപുരം സിവല്‍സര്‍വ്വീസ് അക്കാദമിയലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ് ജ്യോതി.
പത്തനാപുരത്ത് മൊഴിമാറ്റം ആവേശം വാനോളമുയര്‍ത്തിയപ്പോള്‍ പത്തനംതിട്ടയില്‍ കാറ്റുപോയെന്നാണ് സാമുഹ്യമാധ്യമങ്ങളിലെ വിമര്‍ശനം.

Related Articles