തിരൂര്‍: കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ബോസ് എന്ന് എഴുതിയ വാഹനം ആര്‍.ടി.ഒ പൊക്കി. തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ എം.അന്‍വറാണ് നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ ഇംഗ്ലീഷ് അക്ഷരങ്ങളാക്കി ബോസ് എന്ന പേരിലാക്കിയ കാര്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ആയിരുന്നു രസകരമായ സംഭവം നടന്നത്.
നമ്പര്‍ പ്ലേറ്റ് കൃത്യമല്ലാത്ത കാര്‍ റയില്‍വേ ഭാഗത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് തിരൂര്‍ ജോയിന്റ്ആര്‍.ടി.ഒ അന്‍വര്‍ മഫ്തിയില്‍ പരിശോധനക്കെത്തിയത്.തുടര്‍ന്ന് പരിശോധനയില്‍
8 എന്ന അക്ഷരം B ആയും 5 എന്ന നമ്പര്‍ S ആയും മാറ്റി BOSS എന്നാക്കിയ കാര്‍ കണ്ടെത്തി.തുടര്‍ന്ന് ഉടമയോട് രേഖകള്‍ സഹിതം ആര്‍. ടി. ഒ ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കുകയുയായിരുന്നു.
തുടര്‍ന്ന് നിയമാനുസ്ത്രമുള്ള രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനം ചൊവ്വാഴ്ച്ച ആര്‍.ടി.ഒ യുടെ മുന്നില്‍ ഹാജരാക്കി. അതെസമയം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രമം കാണിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക പരിശോധന നടത്തുമെന്ന് ജോ ആര്‍. ടി. ഒ വ്യക്തമാക്കി.




