തിരൂരില്‍ നാളെ ബസ് പണിമുടക്ക്

തിരൂര്‍: തിരൂരില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് ബസ്‌തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും. ആയിരകണക്കിന് തൊഴിലാളികളും യാത്രക്കാരും വിദ്യാര്‍ത്ഥികളും നിരന്തരം വന്നു പോയികൊണ്ടിരിക്കുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്, പിടിച്ചുപറി കേസുകള്‍ക്ക് പോലീസിനു സഹായമാവേണ്ട സി.സി.ടി.വി പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളി.

നരവധി തവണ പ്രശ്‌ന പരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചതെന്ന് ബസ് തൊഴിലാളി കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജാഫർ ഉണ്ണിയാൽ, മുഹമ്മദ് റാഫി തിരൂർ, മൂസ പരന്നേക്കാട്,ദിനേശൻ കുറുപ്പത്ത് എന്നിവർ പങ്കെടുത്തു.

 

ഫോട്ടോ കടപ്പാട് WIKIMEDIA COMMONS

Related Articles