താനൂരില്‍ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണു; വീട്ടുകാര്‍ക്ക് പരിക്ക്

താനൂര്‍: ശക്തമായ കാറ്റില്‍ മരം വീടിന് മുകളിലേക്ക് മുറിഞ്ഞു വീണു. അപകടത്തില്‍ വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒഴൂര്‍ രാഗേഷ് നഗറില്‍ വെളുവില്‍ പുരുഷോത്തമന്‍ (കുട്ടന്‍) ന്റെ വീടിന് മുകളിലേക്കാണ് മരം മുറിഞ്ഞ് വീണത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത് ,ഈ സമയം മരണം വീണ് വീടിന്റെ മേല്‍ക്കൂര അടക്കം ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓടും മരച്ചില്ലകളും തട്ടിയാണ് വീട്ടുകാര്‍ക്ക് പരിക്കേറ്റത്. വെളുവില്‍ പുരുഷോത്തമന്‍ (55) ഭാര്യ റീന ( 35 ) മക്കളായ അക്ഷയ് (18) അതുല്‍ കൃഷ്ണ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
തലക്കും കാലിനും കൈക്കുമാണ് നാലുപേര്‍ക്കും പരിക്കേറ്റത് ഞെട്ടിയുണര്‍ന്ന് വേഗത്തില്‍ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ചാടിയതിനാല്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഒരു മാസം മുമ്പാണ് ഈ വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തിയത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top