ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

മുംബൈ: ലൈംഗീക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മുംബൈ പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബനോയ് കോടിയേരി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

മുംബൈ ഡിന്‍ഡോഷി സെഷന്‍ കോടതിയില്‍ ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് നാളെ വരാനിരിക്കെയാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പോലീസിന് വിവരം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യം ലഭിച്ചാല്‍ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. അതെസമയം ബിനോയ് എവിടെയുണ്ടെന്ന കാര്യത്തില്‍ ഇതുവരെ ഒരറിവുമില്ല.

ദുബൈ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ്‌ക്കെതിരെ ലൈംഗീക ചൂഷണ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗീക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നുമാണ് യുവതി ആരോപിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top